Advertisement

കിറ്റെക്സ് സംഘം ഹൈദരാബാദിലെത്തി; വ്യവസായമന്ത്രിയുമായി ചർച്ച ഇന്ന്

July 9, 2021
Google News 1 minute Read
kitex team reached hyderabad

കിറ്റെക്സ് സംഘം ഹൈദരാബാദിലെത്തി. തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവും ഹൈദരാബാദിലെത്തിയത്. സർക്കാർ അതിഥിയായി പൊലീസ് അകമ്പടിയോടെ വ്യവസായ മന്ത്രി കെ.ടി രാമ രാവുവിന്റെ അടുത്തെത്തി, ഉച്ചഭക്ഷണത്തിന് ശേഷം ചർച്ച നടത്തും.

തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിൽ രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കിറ്റെക്സ് ഗ്രൂപ്പ് പുറപ്പെട്ടത്.

തങ്ങളുടെ സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ എല്ലാ സഹായങ്ങളും ചെയ്തുനൽകാമെന്ന് നേരത്തെ തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു ഇ-മെയിൽ വഴി സാബു ജേക്കബിനെ അറിയിച്ചിരുന്നു.

രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണം ഉണ്ടെന്ന് നേരത്തെ സാബു ജേക്കബ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെലങഅകാന സർക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നത്. കേരള സർക്കാരും കിറ്റെക്സും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് തെലങ്കാന സർക്കാരുമായി കിറ്റെക്സ് കൂടിക്കാഴ്ച നടത്തുന്നത്.

Story Highlights: kitex, hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here