അനന്തു സാങ്കല്‍പിക കാമുകനെന്ന് വിശ്വസിക്കാനാകാതെ രേഷ്മ; ജയിലിലെത്തി മൊഴിയെടുത്തു

കൊല്ലം കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി രേഷ്മയെ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്തു. തന്റെ ബന്ധു ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതില്‍ ഗ്രീഷ്മയ്ക്കും ആര്യക്കും തന്നോട് പകയുണ്ടാകാമെന്ന് രേഷ്മ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അനന്തു എന്ന പേരില്‍ തനിക്ക് ആണ്‍സുഹൃത്ത് ഉണ്ടെന്ന് ആവര്‍ത്തിച്ച രേഷ്മ ഇയാളെ കാണാന്‍ വര്‍ക്കലയിലേക്ക് പോയിരുന്നെന്നും പറഞ്ഞു. അതിന് ശേഷമാകാം ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കാന്‍തുടങ്ങിയതെന്നും രേഷ്മ പറഞ്ഞു. അനന്തു എന്ന പേരിലുള്ളത് യഥാര്‍ത്ഥ സുഹൃത്തല്ലെന്നും വ്യാജ ഐഡിയില്‍ മരിച്ച യുവതികള്‍ രേഷ്മയോട് ചാറ്റ് ചെയ്തതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ രേഷ്മ തയാറായിട്ടില്ല.
Story Highlights: Reshma kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here