Advertisement

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ അർജുന രണതുംഗയുടെ പരിഹാസം കാര്യമാക്കുന്നില്ലെന്ന് സൂര്യകുമാർ യാദവ്

July 9, 2021
Google News 1 minute Read

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ ശ്രീലങ്കൻ മുൻ നായകൻ അർജുന രണതുംഗയുടെ പരിഹാസം കാര്യമാക്കുന്നില്ലെന്ന് സൂര്യകുമാർ യാദവ്. ശ്രീലങ്കയിൽ പരമ്പര ജയം മാത്രമാണ് ലക്ഷ്യമെന്നും ഇന്ത്യൻ താരം പറഞ്ഞു.

ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ശ്രീലങ്കയിലെത്തിയ സംഘം ഇന്ത്യയുടെ രണ്ടാംനിര ടീമാണെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് അർജുന രണതുംഗെയുടെ പരിഹാസം. അങ്ങനൊരു ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിളിച്ചുവരുത്തിയത് പരസ്യ വരുമാനം മാത്രം ലക്ഷ്യമിട്ടാണ്. ഇത് ശ്രീലങ്കയിലെ ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു രണതുംഗെയുടെ വിമര്‍ശനം.

അർജുന രണതുംഗെയുടെ പരാമർശത്തെ നേരത്തെ ലങ്കൻ ക്രിക്കറ്റ് ബോർഡ് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയുടേത് മികച്ച ടീം തന്നെയാണെന്ന് ബോർഡ് പ്രസ്‌താവനയുമിറക്കിയ ബോര്‍ഡ്, ഇന്ത്യയുടെ 20 അംഗ സ്‌ക്വാഡിലെ 14 താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ചവരാണെന്നും വ്യക്തമാക്കി.  

എന്നാല്‍ ഇത്തരം പരാമർശങ്ങൾ കാര്യമായെടുക്കുന്നില്ലെന്ന് ഇന്ത്യൻ ടീമിലുള്ള സൂര്യകുമാർ യാദവ് വ്യക്തമാക്കി. ‘കളിക്കാരെല്ലാം കഠിന പരിശീലനത്തിലാണ്. കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളും ജയവും മാത്രമാണ് മനസിലുള്ളത്’ എന്നും രണതുംഗയ്‌ക്ക് മറുപടിയെന്നവണ്ണം സൂര്യകുമാർ യാദവ് പറഞ്ഞു. ലങ്കന്‍ മുന്‍ നായകന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here