Advertisement

വിംബിൾഡൺ: പുരുഷ സിംഗിൾസ് ഫൈനലിസ്റ്റുകളെ ഇന്നറിയാം; ജോക്കോവിച്ച് ഷാപൊവലോവിനെ നേരിടും

July 9, 2021
Google News 1 minute Read

വിംബിൾഡൺ ടെന്നിസ് പുരുഷ സിംഗിൾസ് സെമിയില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്ന് കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിടും. മറ്റൊരു സെമിയില്‍ ഏഴാം സീഡ് മാറ്റിയോ ബെരെറ്റിനി 14-ാം സീഡ് ഹ്യൂബർട്ട് ഹുർകാക്‌സുമായി ഏറ്റുമുട്ടും. രണ്ട് പേരുടെയും ആദ്യ വിംബിൾഡൺ ഫൈനലാണ് ഇത്. ബെരെറ്റിനിയുടെ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്കും ജോക്കോവിച്ചിന്‍റേത് എട്ട് മണിക്കുമാണ്. 

വനിതാ സിംഗിൾസിൽ അഷ്‍ലി ബാർട്ടി-കരോലിന പ്ലിസ്‌കോവ ഫൈനലാണ് നടക്കുക. ലോക ഒന്നാം നമ്പർ താരമായ അഷ്‍ലി ബാർട്ടി സെമിയിൽ 25-ാം സീഡ് ആഞ്ചലിക് കെർബറെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ: 6-3, 7-6. രണ്ടാം സെമിയിൽ കരോലിന പ്ലിസ്‌കോവ രണ്ടാം സീഡ് അറീന സെബലങ്കയെ തോൽപ്പിച്ചു. സ്‌കോർ: 5-7, 6-4, 6-4.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here