ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിനുമായി നാല് പേര്‍ പിടിയില്‍

ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് 354 കിലോഗ്രാം വരുന്ന 2500 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.
മയക്കുമരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കണ്ടെയിനറുകളില്‍ ഒളിച്ചുകടത്താന്‍ ശ്രമത്തിനിടയിലാണ് സംഘം പൊലീസിന്റെ പിടിയിലായത്. ഡല്‍ഹി പൊലീസ് മാസങ്ങളായി നടത്തിവരുന്ന ഓപറേഷന്റെ ഭാഗമായാണ് ലഹരിവസ്തു പിടിച്ചെടുത്തത്. മധ്യപ്രദേശ്, ഫരീദാബാദ്, പഞ്ചാബ് എന്നിവിടങ്ങളിലായി സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടില്‍ കോടികളുടെ ഇടപാട് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഈ കേസില്‍ പണത്തിന്റെ ഉറവിടം പാകിസ്ഥാനാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നീരജ് താക്കൂര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ഓപറേഷനില്‍ 22 ലക്ഷത്തിന്റെ മയക്കുമരുന്നുമായി 8 പേരെ പിടികൂടിയിരുന്നു.
Story Highlights: drugs, herion, delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here