ബംഗ്ലാദേശ് താരം മഹ്മൂദുല്ല ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന് റിപ്പോർട്ട്

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഹ്മൂദുല്ല ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന് റിപ്പോർട്ട്. സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് 35കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിൽ താരം ടെസ്റ്റ് കരിയറിലെ തൻ്റെ ഉയർന്ന സ്കോർ ആയ 150 റൺസ് നേടി മികച്ച ഫോമിലായിരുന്നു. ഇതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകരെയും സഹതാരങ്ങളെയുമൊക്കെ അതിശയിപ്പിച്ചിരിക്കുകയാണ്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സിംബാബ്‌വെക്കെതിരായ ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം കളി അവസാനിപ്പിച്ചിരിക്കുകയാണ്. മഹ്മൂദുല്ലയുടെ തകർപ്പൻ ഇന്നിംഗ്സിൻ്റെ കരുത്തിൽ 468 റൺസ് നേടിയ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെ 276 റൺസ് നേടി പുറത്തായി. രണ്ടാം ഇന്നിംസിൽ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസ് എടുത്ത് നിൽക്കുകയാണ്. ടെസ്റ്റ് മത്സരം അവസാനിക്കുമ്പോൾ മഹ്മൂദുല്ല വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സൂചന.
ബംഗ്ലാദേശിനായി 50 ടെസ്റ്റിൽ നിന്ന് 2914 റൺസ് ആണ് മഹ്മദുള്ളയുടെ സമ്പാദ്യം. 5 സെഞ്ചുറിയും 16 അർധ സെഞ്ചുറിയും 43 വിക്കറ്റും അദ്ദേഹത്തിനുണ്ട്.
Story Highlights: Mahmudullah makes sudden Test retirement decision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here