അർജന്‍റീനയെയും മെസിയേയും പിന്തുണയ്‌ക്കുന്ന ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് നെയ്‌മര്‍

കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് അർജന്‍റീനയെയും നായകൻ ലിയോണൽ മെസിയേയും പിന്തുണയ്‌ക്കുന്ന ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് നെയ്‌മര്‍. സ്വന്തം നാടിനെ മറന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് നെയ്‌മർ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള പോലെ ലിയോണല്‍ മെസിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ ബ്രസീലിലുമുണ്ട്. മെസിയുടെ ചിത്രം ശരീരത്തിൽ പച്ചകുത്തി വരെ വാർത്തകളിൽ നിറഞ്ഞവരുണ്ട്. മെസിക്ക് ഒരു കിരീടം വേണമെന്ന ആഗ്രഹമാണ് ആരാധകർക്ക്. എന്നാൽ കോപ്പ ഫൈനലില്‍ ബ്രസീലിനെതിരെ അർജന്റീനയിറങ്ങുമ്പോൾ ചില ആരാധകര്‍ രാജ്യത്തിനെതിരെ നിൽക്കുന്നതാണ് നെയ്‌മറിനെ ചൊടിപ്പിച്ചത്.
‘ഞാനൊരു ബ്രസീലുകാരനാണ്, അതിൽ അഭിമാനിക്കുന്നയാൾ. കായികമേഖലയിലാകട്ടെ, ഫാഷൻ രംഗത്താകട്ടെ, ഇനി ഓസ്‌കാർ വേദിയിലാകട്ടെ. ബ്രസീലും ബ്രസീലുകാരും മുന്നിലെത്തുന്നതാണ് എനിക്ക് പ്രിയം’- ഇന്‍സ്റ്റഗ്രാമിലൂടെ കടുത്ത ഭാഷയിലാണ് സ്വന്തം നാട്ടിലെ അർജന്‍റീന ആരാധകർക്ക് നെയ്‌മറുടെ വിമർശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here