04
Aug 2021
Wednesday

മലരിക്കലിൽ ഇനി ആമ്പൽ വസന്തം; ചുവന്ന തിരമാല പോലെ ആമ്പൽ പൂക്കൾ

കോട്ടയം ഇല്ലിക്കൽ എന്ന പ്രദേശത്തെ മലരിക്കൽ ഗ്രാമം ഇനി പച്ചയിൽ ചുവന്ന പരവതാനി വിരിച്ച പോലെ പൂത്തുവിരിയും. തുലാവര്‍ഷമെത്തുമ്പോഴേക്കും മലരിക്കലിലെ ഹെക്റ്റര്‍ കണക്കിന് പാടത്ത്, വെള്ളത്തിന് മുകളില്‍ പെങ്ങിക്കിടക്കുന്ന പച്ച ഇലകള്‍ക്ക് മുകളിലായി ചുവന്ന ആമ്പലുകള്‍ വിരിഞ്ഞ് നില്‍ക്കുന്നത്, അതിരാവിലെ സുര്യോദയത്തോടൊപ്പം കാണാന്‍ കഴിയുകയെന്നത് ഒരു പക്ഷേ ജീവതത്തിലെ ഏറ്റവും മനോഹരമായ കഴ്ചകളില്‍ ഒന്നായിരിക്കും.

പച്ച ഇലകൾക്ക് മുകളിലായി ഇനി ചുവന്ന ആമ്പലുകൾ വിരിഞ്ഞു നിൽക്കും. ആമ്പലുകൾ മൊട്ടിട്ട് തുടങ്ങി, വരും ദിവസങ്ങളിൽ പാടം നിറയെ ആമ്പലുകൾ പൂത്ത് നിൽക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ. 2019 ലാണ് മലരിക്കളിലെ ആമ്പൽ പൂക്കൾ ശ്രദ്ധ നേടുന്നത്.

അത് വരെ അധികമാരും അറിയാതിരുന്ന ആമ്പൽ വസന്തത്തെ അന്ന് അവിടെയെത്തിയ സഞ്ചാരികളായിൽ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചതോടെയാണ് ശ്രദ്ധ നേടിയത്. പിന്നീടുള്ള ദിവസങ്ങളിൽ അവിടം സന്ദർശിക്കാനായി എത്തിക്കൊണ്ടിരുന്നത് ആയിരങ്ങളാണ്. സന്ദർശകരുടെ എണ്ണം കൂടിയതോടെ വഞ്ചിയുമായി ഇവിടുത്ത്ക്കാർ രംഗത്തിറങ്ങി. സഞ്ചാരികളെ വഞ്ചിയിൽ കയറ്റി ആമ്പലിനിടയിലൂടെ കൊണ്ട് പോകുമായിരുന്നു. ഇതിലൂടെ നാട്ടുകാർക്ക് നല്ല വരുമാനവും ലഭിച്ചിരുന്നു.

കൃഷി ഇറക്കുന്നതിന് മുമ്പ് കർഷകർ കളനാശിനി തളിച്ച് നശിപ്പിച്ചു കൊണ്ടിരുന്ന ആമ്പലുകളാണ് അന്ന് അവർക്ക് വരുമാനമായി മാറിയത്. ഫോട്ടോ ഷൂട്ടിനും വിവാഹ ഷൂട്ടിങ്ങിനുമുല്ല പ്രധാന സ്ഥലമായി മലരിക്കൽ മാറിയിരുന്നു. 1800 ഏക്കറുള്ള ഈ പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തായി ഏതാണ്ട് 600 ഏക്കറിലാണ് ആമ്പൽ വസന്തം. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. കഴിഞ്ഞ വർഷവും ആമ്പലുകൾ പൂവിട്ട് പാടം നിറച്ചെങ്കിലും കോവിഡ് പ്രതിസന്ധയിൽ സഞ്ചാരികൾക്ക് ഇത് ആസ്വദിക്കാനായില്ല. ഈ വർഷവും ഇതു തന്നെയാകും സ്ഥിതി.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top