വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍ ഇന്ന്; ബാര്‍ട്ടിയും പ്ലിസ്‌കോവയും നേർക്കുനേർ
വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ജേതാവിനെ ഇന്നറിയാം. ലോക ഒന്നാം നമ്പർ ആഷ്‌ലി ബാര്‍ട്ടിക്ക് എട്ടാം സീഡ് കരോലിന പ്ലിസ്‌കോവയാണ് എതിരാളി. സെന്റര്‍ കോര്‍ട്ടില്‍ വൈകിട്ട് 6.30നാണ് മത്സരം തുടങ്ങുക. രണ്ട് പേരുടെയും ആദ്യ വിംബിള്‍ഡണ്‍ ഫൈനലാണ് ഇത്.
ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ജേതാവാണ് ഓസ്ട്രേലിയന്‍ താരമായ ആഷ്‌ലി ബാര്‍ട്ടി. ചെക്ക് താരമായ കരോലിന ഇത് മൂന്നാം തവണയാണ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്.
അതേസമയം പുരുഷ സിംഗിള്‍സില്‍ ജോകോവിച്ച്-ബെരെറ്റിനി ഫൈനല്‍ നാളെ നടക്കും. സെമിയില്‍ കനേഡിയന്‍ താരം ഡെനിസ് ഷാപൊവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോകോവിച്ച് തോല്‍പ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here