Advertisement

ദളിത് യുവാവിനെതിരായ ആൾക്കൂട്ട മർദ്ദനം; രാജസ്ഥാനിൽ 15 പേർ അറസ്റ്റിൽ

July 11, 2021
Google News 1 minute Read
arrested beating Dalit youth

ദളിത് യുവാവിനെതിരായ ആൾക്കൂട്ട മർദ്ദനത്തിൽ 15 പേർ അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം. ദളിത് യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭിൽവാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ആടിനെ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഒരു മരത്തിൽ കെട്ടിയിട്ട് യുവാവിനെ ആദ്യം കൈകൾ കൊണ്ട് മർദ്ദിച്ച അവർ പിന്നീട് വടികൾ കൊണ്ടും മർദ്ദിച്ചു. താനല്ല ആടിനെ മോഷ്ടിച്ചതെന്ന് യുവാവ് കരഞ്ഞുകൊണ്ട് പറയുന്നത് വിഡിയോയിൽ കാണാമായിരുന്നു.

Story Highlights: 15 arrested for beating up Dalit youth in Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here