Advertisement

കൊവിഡ് നിയന്ത്രണം ലംഘിച്ച് പാർട്ടി; കൊൽക്കത്തയിൽ 37 പേർ അറസ്റ്റിൽ

July 11, 2021
Google News 1 minute Read

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പാർക്ക് ഹോട്ടലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പൊലീസ് റെയ്ഡിൽ 2 ഹൈ-എൻഡ് കാറുകളും 38 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ഇത് കൂടാതെ ഹുക്ക, മദ്യക്കുപ്പികൾ, ഗഞ്ച പ്യൂരിയ, ഡി ജെ ഡിസ്കുകൾ, ആംപ്ലിഫയർ, ഡിജെ ലൈറ്റ്, എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പുലർച്ചെ 1.15 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. ഹോട്ടലിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് പാർട്ടി നടന്നത്. അറസ്റ്റിലായവരിൽ ചിലർ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും സീനിയർ ഓഫീസർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here