വനിത ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഹോവ്, കൗണ്ടി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തിട്ടുണ്ട്. സ്മൃതി മന്ഥാന (9), ഷെഫാലി വര്‍മ (39) എന്നിവരാണ് ക്രീസില്‍.ആദ്യ ടി20യില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 18 റണ്‍സിന് ജയിച്ചിരുന്നു.
ഷെഫാലി ഇതുവരെ ഒരു സിക്‌സും ഏഴ് ഫോറും നേടിയിട്ടുണ്ട്. മന്ഥാനയുടെ അക്കൗണ്ടില്‍ ഒരു ബൗണ്ടറി മാത്രമാണുള്ളത്. ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്.
ടീം ഇന്ത്യ: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ്, സ്‌നേഹ് റാണ, അരുന്ദതി റെഡ്ഡി, ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here