വണ്ടിപ്പെരിയാര്‍ കൊലപാതകം: പ്രതിയുമായെത്തി തെളിവെടുപ്പ്; കൊലപാതകം പുനരാവിഷ്‌കരിച്ചു

വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റില്‍ വീണ്ടും പ്രതിയുമായെത്തി തെളിവെടുപ്പ്. സംഭവ സ്ഥലത്ത് കൊലപാതകം നടത്തിയത് പുനരാവിഷ്‌കരിച്ചു. അന്വേഷണ സംഘം പ്രതിയുമായെത്തിയ സമയത്ത് രോഷാകുലരായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ലയത്തില്‍ താമസക്കാരായ പതിനൊന്ന് കുടുബങ്ങള്‍ക്കും പ്രിയപ്പെട്ടതായിരുന്നു മരിച്ച പെണ്‍കുട്ടി. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മര്‍ദനമേറ്റ സാഹചര്യവുമുണ്ടായി.
ജൂലൈ 13ന് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. കൊലപാതകം എങ്ങനെ നടത്തിയെന്നതില്‍ വ്യക്തത വരുത്താനാണ് സംഭവം പുനരാവിഷ്‌കരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അഴിയില്ലാത്ത ജനല്‍ വഴിയാണ് പ്രതി പുറത്തേക്ക് ഇറങ്ങിയത്. മുന്‍ വാതില്‍ അടയ്ക്കുകയും ചെയ്തു. കുട്ടി കളിക്കുന്നതിനിടയില്‍ സംഭവിച്ച സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. ശാസ്ത്രീയ തെളിവുകളും ഇനി ശേഖരിക്കേണ്ടതുണ്ട്. അതേസമയം പ്രതി ആദ്യഘത്തിലേതുപോലെ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്നാംതവണയാണ് പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തുന്നത്.
Story Highlights: vandiperiyar murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here