Advertisement

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍; കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി

July 12, 2021
1 minute Read

കോഴിക്കോട്ടെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കൊവിഡ് വ്യാപന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധം നടത്തരുതെന്നും മന്ത്രി പറഞ്ഞു. ആരോടെങ്കിലുമുള്ള വിരോധമോ പ്രതിഷേധമോ കൊണ്ടല്ല സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനജീവിതം പഴയഗതിയിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനോട് ജനങ്ങള്‍ സഹകരിക്കണം. വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നുവെന്ന് ആരോപിച്ചാണ് കോഴിക്കോട് മിഠായി തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്.

Story Highlights: AK saseendran, traders strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top