അർജുൻ ആയങ്കിയുടെ വാഹനം കസ്റ്റംസിന് വിട്ടു നൽകും

രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റംസിന് വിട്ടു നൽകും. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് യൂണിറ്റ് വാഹനം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പരിയാരം പൊലീസിൽ അപേക്ഷ നൽകിയിരുന്നു.
കഴിഞ്ഞ മാസം 27 നാണ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കെ എൽ 13 എ ആർ 7789 നമ്പറിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ പരിയാരം പൊലീസ് സ്റ്റേഷനിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ നിർണായക തെളിവാണ് ഈ വാഹനം.
Story Highlights: Arjun ayanki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here