Advertisement

കൊവിഡ് മൂന്നാം തരംഗം ഉടൻ : ഐഎംഎയുടെ മുന്നറിയിപ്പ്

July 12, 2021
Google News 1 minute Read
covid third wave to hit soon warns ima

കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്. ഒരുതരത്തിലുള്ള ആഘോഷങ്ങളും, ആൾക്കൂട്ടങ്ങളും അനുവദിക്കരുതെന്ന് ഐഎംഎ അറിയിച്ചു. തീർത്ഥാടനവും, ടൂറിസവും മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.

അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ടും പറഞ്ഞിരുന്നു. സെപ്റ്റംബറോടെ മൂന്നാം തരംഗം പാരമ്യത്തിലെത്തും. ‘കൊവിഡ്- 19: ദ റേസ് ടു ഫിനിഷിങ് ലൈൻ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഓഗസ്റ്റ് രണ്ടാം വാരംമുതൽ രോഗികൾ ഉയർന്നു തുടങ്ങും. സെപ്റ്റംബർ പകുതിയോടെ പാരമ്യത്തിലെത്തിയ ശേഷം കുറഞ്ഞു തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കൊവിഡ് ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ് ഐസിഎംആർ പഠനം. വാക്സിൻ സ്വീകരിച്ചാൽ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു.

Story Highlights: covid third wave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here