ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 മരണം

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തരത്തില്‍ അനുശോചനം രേഖപ്പെടുത്തി. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ കോട്ട, ധോല്‍പുര്‍ ജില്ലകളിലുണ്ടായ ഇടിമിന്നലില്‍ 20 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ട, ജയ്പൂര്‍ അടക്കം അഞ്ച് ജില്ലകളിലാണ് ഞായറാഴ്ച ഇടിമിന്നലുണ്ടായത്. അവധി ആഘോഷത്തിനായി അമീര്‍ കോട്ട സന്ദര്‍ശിക്കനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു.
Story Highlights: lightening accident, 68 death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here