ഇംഗ്ലണ്ട് താരങ്ങൾക്കെതിരായ ആരാധകരുടെ വംശീയാധിക്ഷേപം; പൊറുക്കാനാവാത്ത തെറ്റെന്ന് പരിശീലകനും പ്രധാനമന്ത്രിയും

ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയ ആരാധകർക്കെതിരെ പരിശീലകൻ ഗാരത് സൗത്ത്‌ഗേറ്റും പ്രധാനമന്ത്രി ബോറിസ് ജോൺസണും. സംഭവത്തിൽ മെട്രോപൊളിറ്റൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
“ഒരിക്കലും പൊറുക്കാനാവാത്തെ തെറ്റാണ് അത്. അത് ഒരിക്കലും ക്ഷമിക്കില്ല. ഞങ്ങളുടെ നിലപാട് അതല്ല. ആളുകളെ കൂട്ടിച്ചേർക്കാനുള്ള ഒരു ദീപസ്തംഭമായാണ് ഞങ്ങൾ നിലകൊള്ളുന്നത്. ദേശീയ ടീം എല്ലാവർക്കും വേണ്ടിയാണ്. അതുകൊണ്ട് ആ ഒത്തൊരുമ തുടരണം. ആര് പെനൽറ്റി എടുക്കണമെന്നത് എൻ്റെ തീരുമാനമായിരുന്നു. അത് താരങ്ങൾ തീരുമാനിച്ചതോ കൂടുതൽ അനുഭവസമ്പത്തുള്ള താരങ്ങൾ പിന്മാറിയതോ അല്ല.”- സൗത്ത്ത്ഗേറ്റ് പറഞ്ഞു.
“ഈ ഇംഗ്ലണ്ട് ടീം രാജ്യത്തിൻ്റെ നായകരായി അഭിനധിക്കപ്പെടേണ്ടവരാണ്, സമൂഹമാധ്യമങ്ങളിൽ വംശീയാധിക്ഷേപം ഏൽക്കേണ്ടവരല്ല. ഇത്തരത്തിൽ അധിക്ഷേപിച്ചവർ സ്വയം ലജ്ജിക്കണം.”- ബോറിസ് ജോൺസൺ പറഞ്ഞു.
യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ഇംഗ്ലണ്ട് ആരാധകരുടെ അഴിഞ്ഞാട്ടമാണ് കണ്ടത്. ഇംഗ്ലണ്ടിൻ്റെ പെനൽറ്റി നഷ്ടപ്പെടുത്തിയ ബുക്കായോ സാക്ക, ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നിവർക്കെതിരെ ഇംഗ്ലണ്ട് ആരാധകരുടെ രൂക്ഷമായ വംശീയ ആക്രമണമാണ് നടക്കുന്നത്. ഇതോടൊപ്പം വെംബ്ലിയിൽ മത്സരം കാണാനെത്തിയ ഇറ്റാലിയൻ ആരാധകരെ മത്സരം കഴിഞ്ഞതിനു ശേഷം അവർ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ആരാധകരുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.
Story Highlights: Racist abuse of England players are unforgiveable
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here