‘രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കും’: രജനീകാന്ത്

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുതിയമാനം. രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന മുൻ നിലപാട് പുനഃപരിശോധിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. രജനീ മക്കൾ മൻട്രം പ്രവർത്തകരുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രജനീകാന്ത് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഷൂട്ടിംഗ് തിരക്കുകളും അമേരിക്കൻ യാത്രയും മൂലം മൻട്രം പ്രവർത്തകരുമായി ചർച്ചയ്ക്ക് സാധിച്ചില്ലെന്ന് രജനീകാന്ത് പറഞ്ഞു. അനുയായികളെ ഉടൻ കണ്ട് രാഷ്ട്രീയപ്രവേശനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രജനീകാന്ത് പറഞ്ഞു.
വൈദ്യപരിശോധനകൾക്കായി രജനീകാന്ത് നിലവിൽ അമേരിക്കയിലാണ്. താൻ സജീവരാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് 2020 ഡിസംബർ 29 ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.
Story Highlights: rajanikanth, Tamilnadu politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here