Advertisement

ഏറ്റവും വേഗത്തിൽ 14 ഏകദിന സെഞ്ചുറികൾ; നേട്ടവുമായി ബാബർ അസം

July 13, 2021
Google News 1 minute Read
Babar Azam Fastest Centuries

ഏറ്റവും വേഗത്തിൽ 14 ഏകദിന സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡുമായി പാകിസ്താൻ നായക് ബാബർ അസം. 81 ഇന്നിംഗ്സുകളിൽ നിന്നാണ് അസം 14 സെഞ്ചുറികൾ തികച്ചത്. ഓസീസ് വനിതാ താരം മെഗ് ലാനിംഗ് (82), ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ (84) എന്നിവരെയാണ് അസം മറികടന്നത്. ഓസീസ് താരം ഡേവിഡ് വാർണർ (98), ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (103) എന്നിവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ.

മത്സരത്തിൽ 158 റൺസെടുത്താണ് അസം പുറത്തായത്. അസമിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണിത്. ഇംഗ്ലണ്ടിനെതിരെ പാകിസ്താൻ താരത്തിൻ്റെ ഉയർന്ന സ്കോറും ഇതാണ്. ഒരു പാകിസ്താൻ ക്യാപ്റ്റൻ്റെ ഏറ്റവും ഉയർന്ന സ്കോർ, ഇംഗ്ലണ്ടിനെതിരെ ഒരു ക്യാപ്റ്റൻ്റെ ഉയർന്ന സ്കോർ എന്നീ റെക്കോർഡുകളും ഈ ഇന്നിംഗ്സിലൂടെ ബാബർ കുറിച്ചു.

104 പന്തുകളിലാണ് ബാബർ സെഞ്ചുറി തികച്ചത്. പിന്നീട് കൂറ്റൻ ഷോട്ടുകൾ കളിച്ച താരം 139 പന്തുകളിൽ 158 റൺസെടുത്ത് പുറത്താവുകയായിരുന്നു.

മത്സരത്തിൽ അസമിനൊപ്പം മുഹമ്മദ് റിസ്‌വാൻ (74), ഇമാമും ഹഖ് (56) എന്നിവരും തിളങ്ങിയപ്പോൾ പാകിസ്താൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അവർക്ക് 4 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.

Story Highlights: Babar Azam Become Fastest To 14 ODI Centuries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here