വാളയാര്‍ കേസ്; സിബിഐ സംഘം ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പതിനൊന്ന് മണിയോടെ സിബിഐ സംഘം പാലക്കാട്ടെ ക്യാമ്പ് ഓഫിസിലെത്തിയാണ് മൊഴിയെടുക്കുക. കുട്ടികളുടെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴി സിബിഐ ശേഖരിക്കും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം വാളയാറിലെ വീട്ടിലെത്തി പ്രാഥമികഘട്ടത്തിലെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസില്‍ മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
2017 ജനുവരി 13, മാര്‍ച്ച് 4 തിയതികളിലാണ് വാളയാര്‍ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019ല്‍ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെയുളള അപ്പീലിന്‍മേല്‍ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്യുകയുമുണ്ടായി.
Story Highlights: valayar case, CBI probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here