Advertisement

ഗാംഗുലിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; സ്ഥിരീകരിച്ച് താരം

July 13, 2021
Google News 1 minute Read
Sourav Ganguly Confirms Biopic

മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നു. ഗാംഗുലി തന്നെയാണ് വിവരം അറിയിച്ചത്. താൻ ബയോപിക്കിന് അനുവാദം നൽകിയെന്നും ചിത്രം ഹിന്ദിയിലാവും നിർമ്മിക്കുക എന്നും ഗാംഗുലി പറഞ്ഞു. ന്യൂസ് 18നോടാണ് ഗാംഗുലിയുടെ പ്രതികരണം.

“അതെ, ഞാൻ ബയോപിക്ക് നിർമ്മിക്കാൻ സമ്മതം നൽകിയിട്ടുണ്ട്. ഹിന്ദിയിലാവും ചിത്രം നിർമ്മിക്കുക. പക്ഷേ, ഇപ്പോൾ സംവിധായകൻ ആരെന്ന് വെളിപ്പെടുത്താനാവില്ല. എല്ലാം തീരുമാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണം.”- ഗാംഗുലി പറഞ്ഞു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രൺബീർ കപൂർ ആവും ഗാംഗുലിയായി വേഷമിടുക. 200-250 കോടി രൂപ ബഡ്ജറ്റിലാവും സിനിമയുടെ നിർമ്മാണം.

Story Highlights: Sourav Ganguly Confirms Biopic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here