Advertisement

പാകിസ്താനിൽ ബസിന് നേരെ ഭീകരാക്രമണം; സ്‌ഫോടനത്തിൽ ആറ് ചൈനീസ് എൻജിനീയർമാർ കൊല്ലപ്പെട്ടു

July 14, 2021
Google News 1 minute Read

പാകിസ്താനിൽ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ആറ് ചൈനീസ് എൻജിനീയർമാരും ഒരു പാക് സൈനികനും ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. വടക്കൻ പാകിസ്താനിലെ ഉൾപ്രദേശത്ത് വെച്ചായിരുന്നു സംഭവം. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്.

ചൈനീസ് എൻജിനീയർമാരും പാക് സൈനികരും സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് ബസ് വലിയ മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റവരെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

അപ്പർ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 30 ചൈനീസ് എൻജിനീയർമാരെ ബസിൽ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയിൽ വെച്ചാണ് ആക്രമണമുണ്ടായത്.

Story Highlights: 6 Chinese among 10 killed in a vehicle explosion Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here