കൊവിഡ് ; അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി

അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടു. 35 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.
അല്‍ബേനിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജന്‍, ബെല്‍ജിയം, കാനഡ, ചൈന, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്ങ്, ഹങ്കറി, ഐസ്ലന്റ്, ഇസ്രയേല്‍, ഇറ്റലി, ജോര്‍ദാന്‍, മാള്‍ട്ട, മൗറീഷ്യസ്, മൊള്‍ഡോവ, നെതര്‍ലാന്‍ഡ്, ന്യൂസീലന്റ്, നോര്‍വേ, അയര്‍ലാന്‍ഡ്, റൊമാനിയ, സൗദി അറേബ്യ, സീഷെല്‍സ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്, തായ്വാന്‍, ടര്‍ക്ക്‌മെനിസ്ഥാന്‍, അമേരിക്ക, വത്തിക്കാന്‍ സിറ്റി എന്നീ രാജ്യങ്ങളെയാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.
Story Highlights: Covid : Abu Dhabi updates ‘Green List’ of destinations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here