സവാള മാത്രം ചേർത്തൊരു മുട്ട കറി

പാലപ്പത്തിനും ചപ്പാത്തിക്കും ഒപ്പം കൂട്ടാവുന്ന ഒരു ഉഗ്രൻ കോമ്പിനേഷനാണ് മുട്ടക്കറി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് നമുക്ക് ഇത് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയും.
ചേരുവകൾ
- മുട്ട – 5 എണ്ണം (പുഴുങ്ങിയത്)
- സവാള – 5
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 1/2 കപ്പ്
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രയിങ് പാൻ അടുപ്പിൽ വച്ച ശേഷം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക. വഴന്ന് വരുമ്പോൾ മുളക്‌പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ല പോലെ ചൂടാക്കുക. കുറച്ച് ചൂട് വെള്ളം ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മുട്ടയും ചേർത്ത് ഒരു മിനിറ്റ് വേവിക്കാൻ വയ്ക്കുക. ഇതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here