ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന വിവാഹങ്ങളില്‍ സ്ത്രീധനം ഇല്ലെന്ന് ഉറപ്പാക്കണം: ഗവര്‍ണര്‍

സ്ത്രീധനത്തിനെതിരെയുള്ള ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസ സമരത്തില്‍ പങ്ക് ചേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. സ്ത്രീധനത്തിനെതിരെ ഉള്ള പ്രതിഷേധങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഗവര്‍ണര്‍. ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന വിവാഹങ്ങളില്‍ സ്ത്രീധനം ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവനില്‍ ഉപവാസമിരുന്ന ഗവര്‍ണര്‍ വൈകുന്നേരത്തോടെ ഗാന്ധിഭവനിലെത്തി സമരത്തില്‍ നേരിട്ട് ഭാഗമായി. നമുക്ക് മുറിവേറ്റു എന്നും സ്ത്രീധന മരണം വേദനിപ്പിക്കുന്നു എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കും മുന്‍പ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങണം.
അത് ലംഘിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് തിരിച്ചെടുക്കണം. വിദ്യാഭ്യാസ യോഗ്യത വിവാഹ കമ്പോളത്തില്‍ വില ഉയര്‍ത്താനുള്ളതല്ല എന്നും ഗവര്‍ണര്‍ സ്ത്രീധനത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കി. വിഷയം രാഷ്ട്രീയമായി പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തു. ഒരു സാമൂഹിക വിഷയം ഉയര്‍ത്തി സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ സമരമുഖത്തേക്ക് ഇറങ്ങുന്നത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.
Story Highlights: arif muhammed khan, dowry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here