കൊടകര കേസില്‍ നടക്കുന്ന അന്വേഷണം വിചിത്രം: കെ സുരേന്ദ്രന്‍

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പൊലീസ് ക്ലബില്‍ മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് പങ്കുവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലാണ്. ബിജെപിക്ക് പണവുമായി ബന്ധമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കോള്‍ ലിസ്റ്റിലെ ആളുകളെ കുറിച്ച് ചോദിച്ചു. പാര്‍ട്ടിയെ ഒരുതരത്തിലും ബന്ധിപ്പിക്കാനാകില്ലെന്നായിട്ടും രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും സുരേന്ദ്രന്‍.
പൊലീസ് ഉദ്യോസ്ഥരല്ല, രാഷ്ട്രീയ യജമാനന്മാരാണ് ഇത് ചെയ്യിക്കുന്നത്. പലതരത്തിലും പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ബിജെപിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ നാടകം കളിക്കുകയാണ്. ബന്ധവുമില്ലാത്ത ആളുകളെയാണ് പൊലീസ് വിളിച്ചുവരുത്തുന്നത്. രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് അറിഞ്ഞാണ് ഹാജരായത്. രണ്ട് മണിക്കൂറിനോട് അടുത്താണ് സുരേന്ദ്രന്റെ മൊഴിയെടുപ്പ് നടന്നത്. ശേഷം ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രന് സ്വീകരണം നല്‍കി. തൃശൂര്‍ പൊലീസ് ക്ലബില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്.
Story Highlights: kodakara case, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here