Advertisement

പൊലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം നിന്ന് കേരളാ പൊലീസ്

July 14, 2021
Google News 0 minutes Read

പൊലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്ന് കേരളാ പൊലീസ്. മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരന്‍ അഭിജിത്തിന്‍റെ പൊലീസ് മോഹം മാധ്യമങ്ങള്‍ വഴി അടുത്തദിവസങ്ങളിലാണ് നാടറിഞ്ഞത്. പൊലീസില്‍ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന ഈ കുരുന്നിനെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു.

നന്നായി പഠിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനാകാന്‍ അഭിജിത്തിനെ ഉപദേശിച്ച സംസ്ഥാന പൊലീസ് മേധാവി കുട്ടിക്ക് ഒരു ലാപ്ടോപ്പ് സമ്മാനിച്ചു. പൊലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് ആസ്ഥാനത്തെത്തിയത്.

തിരുവല്ലം പുഞ്ചക്കരി തമ്പുരാന്‍മുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്. ചെറുപ്പത്തിലെതന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്. പുലര്‍ച്ചെ നാലുമണിക്ക് മീന്‍ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത്.

വിഴിഞ്ഞത്ത് നിന്ന് മീന്‍ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാല്‍ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെടും. വീടുകളില്‍ മീന്‍ ആവശ്യമുണ്ടോ എന്ന് തിരക്കും. മീന്‍കുട്ട സൈക്കിളിന് പുറകില്‍ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേയ്ക്ക്. കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ പഠനം. രാത്രിയില്‍ ഓണ്‍ലൈന്‍ ക്ലാസ്. ഇതാണ് അഭിജിത്തിന്‍റെ ദിനചര്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here