കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകര്‍

കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ വഴിയില്‍ തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മലയാളം മഹാ നിഘണ്ടു മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍.മോഹന്റെ ഭാര്യ ഡോ.പൂര്‍ണിമ മോഹനെ നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു വൈസ് ചാന്‍സിലറെ വഴിയില്‍ തടഞ്ഞത്.
സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വി സി വി.പി. മഹാദേവന്‍പിള്ള. അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരടങ്ങിയ സംഘമാണ് കേരള സര്‍വകലാശാലയ്ക്ക് സമീപം പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പംാലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡോ. പൂര്‍ണിമ മോഹനെ കേരള സര്‍വകലാശാലയില്‍ മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു ആരോപണം.
Story Highlights: ksu, kerala university
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here