Advertisement

വ്യവസായ നടത്തിപ്പ്; കാലഹരണപ്പെട്ട ചട്ടങ്ങൾ പരിഷ്‌കരിക്കും: പി രാജീവ്

July 14, 2021
Google News 0 minutes Read

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കാലഹരണപ്പെട്ടവ പരിഷ്കരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പരിസ്ഥിതി, തൊഴിലാളി സൗഹൃദമായ ഉത്തരവാദ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉത്തരവാദ നിക്ഷേപത്തിനു ലോകമെങ്ങും സ്വീകാര്യത ഏറുകയാണ്. കേരളവും കാലത്തിനൊപ്പം സഞ്ചരിക്കണം. പരമാവധി നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യവസായികളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും ചെറുകിട വ്യവസായ അസോസിയേഷനും വെവ്വേറെ സംഘടിപ്പിച്ച വർച്വൽ സംവാദ പരിപാടികളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ പദ്ധതികൾക്ക് ഭൂപരിധി ഒഴിവാക്കുക, ജില്ലാ വികസന പദ്ധതി രൂപീകരിക്കുക, അക്കാദമിക് സ്ഥാപനങ്ങളും ഗവേഷണവും വ്യവസായവുമായി ബന്ധിപ്പിക്കുക, ഉത്പന്ന ഗുണനിലവാര പരിശോധനക്ക് പൊതുസംവിധാനം ഏർപ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികഭൂമി ഉപയോഗിക്കാൻ അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ വ്യവസായികൾ ഉന്നയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here