Advertisement

അവസാന ഓവറിൽ റസലിനെതിരെ 11 റൺസ് പ്രതിരോധിച്ച് സ്റ്റാർക്ക്; ഓസ്ട്രേലിയക്ക് ആവേശ ജയം

July 15, 2021
Google News 2 minutes Read
australia won west indies

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ ഓസ്ട്രേലിയക്ക് ആദ്യ ജയം. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് പരമ്പര നഷ്ടമായ ഓസ്ട്രേലിയ നാലാം മത്സരത്തിലാണ് ആദ്യ ജയം കുറിച്ചത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 4 റൺസിനാണ് ഓസീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 189 റൺസ് നേടിയപ്പോൾ വിൻഡീസിന് 185 റൺസ് മാത്രമേ നേടാനായുള്ളൂ. അവസാന ഓവറിൽ ആന്ദ്രേ റസലിനെതിരെ 11 റൺസ് പ്രതിരോധിച്ച മിച്ചൽ സ്റ്റാർക്ക് ആണ് വിൻഡീസിനു ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി ക്യാപ്റ്റൻ ആരോൺ ഫിഞ്ചും (53), മിച്ചൽ മാർഷുമാണ് (75) തിളങ്ങിയത്. സ്കോർബോർഡിൽ 12 റൺസ് മാത്രം ഉണ്ടായിരുന്നപ്പോൾ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ മാർഷ്-ഫിഞ്ച് സഖ്യം കൂട്ടിച്ചേർത്ത 114 റൺസ് ഓസീസിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. ഇവരെക്കൂടാതെ ഡാനിയൽ ക്രിസ്ത്യൻ മാത്രമാണ് (22) ഓസീസിനായി തിളങ്ങിയത്. ബാക്കി ഒരു താരത്തിനും ഇരട്ടയക്കം നേടാനായില്ല. ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 189 റൺസ് നേടിയത്. വിൻഡീസിനായി ഹെയ്ഡൻ വാൽഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ എവിൻ ലൂയിസും (31), ലെൻഡൽ സിമ്മൻസും (72) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരക്ക് അത് മുതലെടുക്കാനായില്ല. അവസാനത്തിൽ തകർത്തടിച്ച ആന്ദ്രേ റസലും (24) ഫേബിയൻ അലനും (29) ചേർന്ന് വിൻഡീസിനെ വീണ്ടും ജയത്തിനരികെ എത്തിച്ചു. എന്നാൽ, അവസാന ഓവർ തകർത്തെറിഞ്ഞ സ്റ്റാർക്ക് ഓസീസിന് വിജയം സമ്മാനിക്കുകയായിരുന്നു. ഓവറിൽ 11 റൺസ് വേണ്ടിയിരിക്കെ ആദ്യ അഞ്ച് ഡോട്ട് ആയപ്പോൾ അവസാന പന്തിൽ സിക്സർ നേടി.

Story Highlights: australia won against west indies in t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here