Advertisement

സിക വൈറസ്; കൊതുകിനെ അകറ്റാൻ അഞ്ച് പ്രകൃതി ദത്ത മാർഗങ്ങൾ

July 15, 2021
Google News 0 minutes Read

സിക വൈറസിൻറെ വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. സംസ്ഥാനത്ത് ഇത് വരെ 28 പേർക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. വാക്സിനില്ലാത്ത രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട രോഗങ്ങളിലൊന്നാണ് സിക. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക വൈറസ്. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്തും വൈകുന്നേരവുമാണ് കടിക്കുന്നത്. കൊതുക് കടിയിൽ നിന്ന് രക്ഷ നേടുക എന്നതാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. കൊതുകിൻറെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കുക. കൊതുകിനെ തുരത്താൻ ചെയ്യേണ്ടത്.

പ്രകൃതിദത്തമായി കൊതുകിനെ അകറ്റുവാൻ പണ്ട് മുതലേ ഉപയോഗിക്കുന്ന ഒരു മാർഗമാണ് കർപ്പൂരം. ഇത് ഫലപ്രദവുമാണ്. കൊതുകുകളെ അകറ്റുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണ നിലവാരം ഉയർത്താനും കർപ്പൂരം സഹായിക്കുന്നു.

കാപ്പിപ്പൊടി അൽപ്പം എടുത്ത് ചെറിയ പാത്രങ്ങളിൽ വീടിന്റെ പല ഭാഗത്തായി തുറന്ന് വെയ്ക്കുക. കൊതുകുകൾ വരാതിരിക്കാൻ സഹായിക്കും.

വെളുത്തുള്ളിയും കൊഴുക്കുകളെ അകറ്റാൻ കഴിയുന്ന ഒരു നല്ല മാർഗമാണ്. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധം കൊതുകുകളെ ഫലപ്രദമായി അകറ്റുന്നു. വെളുത്തുള്ളി അല്ലികൾ അരച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളത്തിന്റെ അളവ് പകുതിയാകുന്നത് വരെ തിളപ്പിക്കുക. ശേഷം അത് തണുക്കാൻ വയ്ക്കുക. ഈ വെളുത്തുള്ളി വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ ശേഖരിക്കുക. ഈ വെളുത്തുള്ളി വെള്ളം മുറിക്ക് ചുറ്റും തളിക്കുക.

തുളസി ഇലകളും കൊതുകിനെ തുരുത്താൻ ഉപയോഗിക്കും. തുളസി നീര് അൽപ്പം വെള്ളത്തിൽ ചേർത്ത് തളിക്കുന്നത് നല്ലതാണ്. ഇതിലൂടെ കൊതുകിൽ നിന്ന് രക്ഷ നേടാൻ കഴിയും.

പുതിനയിലയുടെ ഗന്ധം കൊതുകുകളെ അകറ്റാൻ സഹയിക്കും. പുതിന തിളപ്പിച്ച വെള്ളം വീടിന് ചുറ്റും തളിക്കുന്നത് കൊതുക് വരുന്നത് കുറയ്ക്കാൻ സഹായിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here