ഓൺലൈൻ മദ്യവിതരണം ആലോചനയിൽ പോലുമില്ല ; എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ

ഓൺലൈൻ മദ്യവിതരണ ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ. മദ്യവിൽപനയിൽ മാറ്റങ്ങൾ വേണമെന്ന ഹൈക്കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് ഓൺലൈൻ മദ്യവിൽപനയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയത്.
സിക വൈറസ് വ്യാപനം മുൻനിർത്തി ആരോഗ്യവകുപ്പുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങൾ മുൻകൈയ്യെടുത്ത് വാർഡ് തലം മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.കൊതുകുനശീകരണത്തിനായി ഫോഗിംഗ് ഫലപ്രദമായി നടപ്പാക്കും. നേരത്തെ എത്തിയ കനത്ത മഴ മഴക്കാല പൂർവ ശുചീകരണത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here