Advertisement

മരം മുറിക്കൽ കേസില്‍ കര്‍ഷകര്‍ക്കെതിരെ വനം വകുപ്പ് : പ്രതിഷേധവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

July 15, 2021
Google News 1 minute Read

അനധികൃത മരം മുറിക്കലിൽ ക‍ർഷകർക്കെതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നടപടിക്ക് എതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. കേസെടുത്താൻ കർഷകരുമായി ചേർന്ന് ജനകീയ പ്രതിരോധം തീർക്കും. ആവശ്യമെങ്കിൽ കർഷകർക്ക് നിയമസഹായം നൽകുമെന്നും സമിതി അറിയിച്ചു.

സർക്കാർ ഉത്തരവ് അനുസരിച്ചാണ് കർഷകർ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചത്. കർഷകർക്ക് നൽകിയ അവകാശം ദുരുപയോഗിച്ച് അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണ് വനംവകുപ്പിന്‍റെ ശ്രമമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിക്കുന്നു. അനധികൃത മരം മുറിക്കലിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്.

അതേസമയം, അനധികൃത മരം മുറിക്കലിൽ ക‍ർഷകർക്കെതിരെ കേസെടുക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ റെയ്ഞ്ചർമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കേസെടുക്കണമെന്ന് കാണിച്ച് മൂന്നാർ ഡിഎഫ്ഒ രണ്ട് തവണ ഉത്തരവിറക്കിയതിന് പിന്നാലെയായിരുന്നു ഇത്.

Story Highlights: Wood Cutting Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here