Advertisement

പരീക്ഷാപേപ്പർ കാണാതായ സംഭവം ; വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകി

July 16, 2021
Google News 1 minute Read

കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകി. 62 വിദ്യാർത്ഥികളാണ് പരാതി നൽകിയത്. സംഭവത്തിൽ സംസ്കൃത സാഹിത്യ വിഭാഗം മേധാവിക്ക് എതിരെ നടപടി എടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

പിജി സംസ്‌കൃത സാഹിത്യത്തിന്റെ 276 ഉത്തര പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ പി.ജി സംസ്‌കൃതം സാഹിത്യത്തിലെ പരീക്ഷാ ചെയർമാൻ ഡോ.കെ.എ സംഗമേശിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഇതിനിടെ പരീക്ഷാപേപ്പർ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ സമിതിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: Kalady Sanskrit university answer paper missing, governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here