Advertisement

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഗാന്ധി നഗർ റെയിൽ വേ സ്റ്റേഷൻ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

July 16, 2021
Google News 2 minutes Read

അന്താരാഷ്ട്ര നിലവാരത്തിൽ പുനർ നിർമ്മിച്ച ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽ വേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. വെർച്വലായാണ് ഉദ്ഘാടന ചടങ്ങ്.

അന്താരാഷ്ട്ര എയർപോർട്ടുകളുടെ മാത്യകയിൽ നിർമ്മിച്ച റെയിൽ വേ സ്റ്റേഷനിൽ പഞ്ചനക്ഷത്ര ഹോട്ടൽ അടക്കം വിപുലമായ സൗകര്യങ്ങളാണ് ഉള്ളത്. ഗേജ് മാറ്റവും വൈദ്യുതീകരണവും പൂർത്തിയായ മഹേസാന- വരീത , സുരേന്ദ്ര നഗർ-പിപ്പാവ് റെയിൽ വേ ലൈനുകളും പ്രധാനമന്ത്രി ഇന്ന് യാത്രയ്ക്കായി തുറന്ന് നൽകും. ഗാന്ധിനഗർ-വാരണാസി സൂപ്പർഫാസ്റ്റ് എക്സ് പ്രസിന്റെയും ഗാന്ധിനഗർ വരീത മെമു സർവിസുകളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

Story Highlights: PM Modi to inaugurate Indian Railways world-class Gandhinagar Capital station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here