രമേശ് ചെന്നിത്തല എഐസിസിയിലേക്ക്; പഞ്ചാബിന്റെ ചുമതല?

രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. ചെന്നിത്തലയ്ക്ക് പഞ്ചാബിനെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം.
പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നവജ്യോത് സിംഗ് സിന്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് നിലവിലുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. രണ്ടാം പിണറായി സര്‍ക്കാരിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ശ്രമിച്ചിരുന്നു. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതില്‍ അസ്വാരസ്യത്തിലായിരുന്നു.
Story Highlights: ramesh chennithala, aicc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here