Advertisement

കന്‍വാര്‍ യാത്ര: മതത്തേക്കാള്‍ വലുത്​ ആരോഗ്യമെന്ന് സുപ്രീംകോടതി

July 16, 2021
Google News 0 minutes Read

കന്‍വാര്‍ തീര്‍ഥയാത്രക്ക്​ അനുമതി നല്‍കാന്‍ വിസമ്മതിച്ച്‌​ സുപ്രീംകോടതി. മതവികാരത്തേക്കാള്‍ വലുത്​ പൊതുജനങ്ങളുടെ ആരോഗ്യമാണെന്ന്​ കോടതി വ്യക്​തമാക്കി. യു.പി സര്‍ക്കാറിനോട്​ ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്താനും കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച കന്‍വാര്‍ യാത്രയില്‍ യു.പി സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും നിർദ്ദേശം നൽകി.

“ഇത് എല്ലാവരേയും ആശങ്കപ്പെടുത്തുന്നു. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ജീവിക്കാനുള്ള അവകാശവും പരമപ്രധാനമാണ്. മതപരമോ അല്ലെങ്കിൽ മറ്റ് വികാരങ്ങളെല്ലാം പിന്നീടുള്ള കാര്യമാണ്” ജസ്റ്റിസ് നരിമാൻ പറഞ്ഞു.

കന്‍വാര്‍ യാത്ര നടത്താനുള്ള യു.പി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്​മൂലത്തിലാണ്​ കന്‍വാര്‍ യാത്രക്കെതിരെ കേന്ദ്രം നിലപാടെടുത്തത്​​. ​വിശ്വാസികള്‍ക്ക്​ സമീപത്തെ ക്ഷേത്രങ്ങളില്‍ ഗംഗാജലം എത്തിച്ച്‌​ നല്‍കണമെന്നും കേ​ന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here