ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാല്‍ കേരളത്തിലേക്ക് തിരിച്ചുവരും; ബ്രോ ഡാഡി നിര്‍മാതാവ്

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാല്‍ ഷൂട്ടിംഗ് കേരളത്തിലാക്കുമെന്ന് മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡി സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തെലങ്കാനയില്‍ ചിത്രീകരണം ആരംഭിച്ചത് ഷെഡ്യൂള്‍ മാറിയപ്പോയതുകൊണ്ടാണെന്നും വിശദീകരണം.
ഉടന്‍ ഷൂട്ടിങ് അനുമതി ലഭിച്ചാല്‍ തെലുങ്കാനയിലെ ആദ്യ ഘട്ടത്തിനു ശേഷം കേരളത്തില്‍ ഷൂട്ടിംഗ് നടത്താന്‍ തയാറാണെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഷെഡ്യൂളുകള്‍ മാറിപ്പോയത് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.
കേരളത്തില്‍ സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും, സിനിമ ഷൂട്ടിംഗിന് അനുമതി കൊടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡി ഉള്‍പ്പടെ ഏഴ് ചിത്രങ്ങളുടെ ചിത്രീകരണം തെലങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും മാറ്റിയത്.
മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.
Story Highlights: antony perumbavoor, bro daddy, mohanlal, pritviraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here