യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും; പ്രധാനമന്ത്രിയോട് രാജി സന്നദ്ധതയറിയിച്ചതായി റിപ്പോർട്ട്

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ബി.എസ് യെദിയൂരപ്പ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യെദിയൂരപ്പ രാജിസന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്. കര്‍ണാടക മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം യെദിയൂരപ്പക്കെതിരെ വിമത നീക്കം സജീവമായിരുന്നു. സ്വന്തം ഇഷ്ടക്കാരെ മാത്രം മന്ത്രിമാരാക്കിയെന്നാണ് എംഎല്‍എമാരുടെ പരാതി. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എന്നാൽ ഇരു നേതാക്കളും ബെംഗളൂരു പെരിഫറൽ റിംഗ് റോഡ് പദ്ധതി, മെകെഡാറ്റു പദ്ധതി തുടങ്ങി നിരവധി പദ്ധതികളെ പറ്റിയാണ് ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. മകൻ വിജയേന്ദ്രയ്‌ക്കൊപ്പം പ്രത്യേക വിമാനത്തിൽ ഡൽഹിൽ എത്തിയ യെദ്യൂരപ്പ നേതൃമാറ്റത്തെ കുറിച്ചുള്ള ഒരു അഭ്യൂഹവും തനിക്കറിയില്ലെന്നും, നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞു തരാനും മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര നേതൃത്വത്തിന് തന്നില്‍ വിശ്വാസം ഉള്ളിടത്തോളം മുഖ്യമന്ത്രിയായി തുടരുമെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിക്ക് തയാറാണെന്നും യെദിയൂരപ്പ നേരത്തേ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here