Advertisement

മുടിയുടെ വളർച്ചയ്ക്ക് താളി കൂട്ടുകൾ

July 17, 2021
Google News 0 minutes Read

മുടി വളരാൻ ചില താളിക്കൂട്ടുകൾ പരിചയപ്പെട്ടാലോ! പണ്ട് കാലത്ത് മുടിയുടെ സംരക്ഷണത്തിന് അടിസ്ഥാനമായി ഉണ്ടായിരുന്ന ഒരു വഴിയാണ് താളി. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഇത്തരം താളികൾ ഇപ്പോഴും ചില നാട്ടിൻ പുറങ്ങളിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ ഇത് ഉപയോഗിക്കുന്നവർ ചുരുക്കമാണ്.

തിരുതാളി

വേലിപ്പടർപ്പുകളിലും മറ്റും പടർന്ന് കയറുന്ന തിരുതാളി നല്ലൊരു താളിയാണ്. പണ്ട് കാലത്ത് മുടി വൃത്തിയാക്കാൻ സ്ഥിരം ഉപയോഗിച്ച് കൊണ്ടിരുന്ന ഒന്നാണ് തിരുതാളി. മുക്കുറ്റി കഴിഞ്ഞാൽ ദശപുഷ്പത്തിൽ അടുത്ത സ്ഥാനം തിരുതാളിക്കാണ്.

തിരുതാളി ലേശം വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയാം. ധാരാളം വെള്ളം ഉപയോഗിച്ച് താളി മുടിയിൽ നിന്ന് കഴുകി കളയുക.

ദശപുഷ്‌പം

അത് പോലെ മറ്റൊന്നാണ് ദശപുഷ്പം. പത്തിനം ചെടികൾ ചേർത്തുണ്ടാക്കുന്ന ഇത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, ഓരില, മൂവില,മുയൽചെവിയൻ, നെല്പന തുടങ്ങിയ സസ്യങ്ങൾ എല്ലാം ചേർത്ത് നന്നായി അരച്ച് തലയിൽ തേച്ച് കുളിക്കുക. തലമുടിയുടെ വളർച്ചയ്ക്കും കരുത്തിനും ഏറെ ഉത്തമമാണ് ദശപുഷ്പത്താൽ നിർമ്മിക്കുന്ന ഈ താളി.

ചന്ദനം

ചന്ദനം തലയ്ക്ക് തണുപ്പ് നൽകും. വരണ്ട മുടി ഒതുക്കി വയ്ക്കാനും ചന്ദനം സഹായിക്കും. കെമിക്കലുകൾ ചേർക്കാത്ത നല്ല ശുദ്ധമായ ചന്ദനം വേണം ഉപയോഗിക്കാൻ. ചർമ്മ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ് ചന്ദനം. ശുദ്ധമായ ചന്ദനം അരച്ചെടുത്ത് വെള്ളത്തിൽ ചാലിച്ച് മുടിയിലാകെ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ദിവസമാണ് മുഴുവൻ ചന്ദനത്തിന്റെ ഗന്ധം തലയിൽ താങ്ങി നിൽക്കുകയും ചെയ്യും.

കുറുന്തോട്ടി

നല്ലൊരു ആയുർവേദ മരുന്നാണ് കുറുന്തോട്ടി. മുടിയഴകിന് മാത്രമല്ല തലച്ചോറിനും ബുദ്ധി ശക്തിക്കും ഉത്തമമാണ് കുറുന്തോട്ടി. കുറുന്തോട്ടി തേച്ചാൽ തലയിലെ എണ്ണ മായം നഷ്ടമാകില്ല. അതിനാൽ വരണ്ട മുടിയുള്ളവർക്ക് ഇത് ഉത്തമമാണ്. ദിവസം മുഴുവൻ തലയോട്ടിക്ക് തണുപ്പും ലഭിക്കും.

നാം പൊതുവേ ഉപയോഗിച്ചു വരുന്ന ചെമ്പരത്തി താളിയും മുടിയ്ക്ക് ഏറ്റവും മികച്ച ഷാംപൂവും കണ്ടീഷണറും ഒക്കെയാണ്. താളികളുടെ ഉപയോഗം മുടിയെ പൊതുവേ ആരോഗ്യകരമായി നില നിർത്തുന്ന ഒന്നാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here