പണം മുടക്കി സ്റ്റൈല്‍ ചെയ്യാതെ തന്നെ മുടിയ്ക്ക് തിളക്കവും ഭംഗിയും വരുത്താം; കുളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക….
മോയ്ച്യുര്‍ നഷ്ടപ്പെട്ട് ചകിരി പോലെ പാറിപ്പറക്കുന്ന, അനുസരണ ഇല്ലാത്ത മുടി വിവിധ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്ത് അടക്കി നിര്‍ത്താന്‍ പലരും ശ്രമിക്കാറുണ്ട്. ഇത്തരം ട്രീറ്റ്‌മെന്റുകള്‍ പലപ്പോഴും മുടി കൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. വളരെ നാച്വറലായി തിളക്കവും മൃദുത്വവുമുള്ള മുടിയ്ക്കായി കുളിക്കുമ്പോള്‍ ചില ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. മുടി കൊഴിച്ചിലും, അറ്റം പൊട്ടലും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരമാകുന്ന ഈ ടിപ്‌സ് എന്തെല്ലാമെന്ന് പരിശോധിക്കാം. (How to Dry Your Hair Fast to Streamline Your Morning)
- തലയോട്ടിയ്ക്കും വേണം സ്‌ക്രബിംഗ്
മുഖത്തെ മൃതകോശങ്ങളും അധികമായുള്ള എണ്ണയും കളയുന്നതുപോലെ വല്ലപ്പോഴും തലയോട്ടിയിലെ അഴുക്കും മറ്റും സ്‌ക്രബ് ചെയ്ത് കളയേണ്ടതുണ്ട്. ഇതിനായി ഒരു മികച്ച സ്‌കാല്‍പ് സ്‌ക്രബര്‍ വാങ്ങി ഉപയോഗിക്കാം.
- ഹെയര്‍ കണ്ടീഷണര്‍
ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുന്നത് പോലെ തന്നെ പ്രധാനമാണ് നല്ല രീതിയില്‍ മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നതും. ഇത് മോയ്ച്യുര്‍ നഷ്ടമാകുന്ന അവസ്ഥ തടയുകയും മുടിയിഴകള്‍ മൃദുവാക്കുകയും ചെയ്യുന്നു.
3.തണുത്ത വെള്ളം
ശരീരമാകെ ചൂടുവെള്ളമുപയോഗിച്ച് വൃത്തിയാക്കിയാലും തലയിലും മുടിയിലും തണുത്ത വെള്ളം തന്നെ വേണം ഉപയോഗിക്കാന്‍.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
- അമര്‍ത്തി തുടയ്ക്കരുത്
ഉണങ്ങിയ മുടിയേക്കാള്‍ നനഞ്ഞ മുടിയുടെ അറ്റവും മറ്റും പൊട്ടിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് തലമുടി അമര്‍ത്തി തുടയ്ക്കുകയോ വെള്ളം ശക്തിയായി പിഴിഞ്ഞെടുക്കുകയോ ചെയ്യരുത്. ഒരു ടവല്‍ ഉപയോഗിച്ച് മുടിയില്‍ നിന്ന് വെള്ളം ഒപ്പിയെടുക്കുകയാണ് വേണ്ടത്.
- മൈക്രോ ഫൈബര്‍ ടവല്‍
സാധാരണ തോര്‍ത്ത് ഉപയോഗിച്ച് വെളളം കളയുമ്പോള്‍ മുടി പൊട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുടിയിലെ വെള്ളം കളയുന്നതിനായി മൈക്രോഫൈബര്‍ ടവല്‍ ഉപയോഗിക്കാം.
Story Highlights: How to Dry Your Hair Fast to Streamline Your Morning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here