സംസ്ഥാനത്ത് ഹെയർ ട്രാൻസ്പ്ലാന്റ് രംഗത്ത് നടക്കുന്നത് വൻ തട്ടിപ്പ്

സംസ്ഥാനത്ത് ഹെയർ ട്രാൻസ്പ്ലാന്റ് രംഗത്ത് നടക്കുന്നത് വൻ തട്ടിപ്പ്. ശസ്ത്രക്രിയ ചെയ്യാൻ യോഗ്യതയില്ലാത്ത ചികിത്സകരും മതിയായ സൗകര്യമില്ലാത്ത സ്ഥാപനങ്ങളും തഴച്ചുവളരുകയാണ്. അടച്ചു പൂട്ടാൻ നിയമപരമായി നോട്ടീസ് ലഭിച്ചിട്ടും അനുസരിക്കാത്ത നിരവധി സ്ഥാപനങ്ങളുണ്ട് കൊച്ചിയിൽ.
യോഗ്യത ഇല്ലാത്ത ആർക്കും ആളുകളുടെ അജ്ഞത മനസിലാക്കി കൊച്ചി നഗരത്തിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചികിത്സ നടത്തമെന്നുള്ളതാണ് നഗരത്തിലെ പുതിയ വിശേഷം. കൊച്ചി നഗരത്തിൽ മാത്രം ആളുകളെ പറ്റിച്ച് നടത്തുന്നത് 30 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
മതിയായ യോഗതയില്ലാത്ത ബിഡിഎസ് ഡോക്ടർമാർ ഹെയർ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയ ചെയ്യുന്നതിനെ തുടർന്ന് കേരള ദന്തൽ കൗൺസിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. എന്നാൽ ഇപ്പോഴും ചട്ട വിരുദ്ധമായി തുറന്ന് പ്രവർത്തിക്കുന്നു.
എന്നാൽ നിയമവിരുദ്ധമായി ട്രാൻസ്പന്റ് ചെയ്ത തെളിവുകലയ യൂട്യൂബ് വിഡിയോ ഇവർ തന്നെ ഡിലീറ്റ് ചെയ്‌തു. യോഗ്യതയില്ലാത്ത ഡോക്ടർമാർ ശസ്ത്രക്രീയ ചെയ്താൽ മരണംവരെ സംഭവിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
Story Highlights: Fraud Case on Hair Transplant in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here