ഹീറ്റോ കെമിക്കല്‍ ട്രീറ്റ്‌മെന്റോ വേണ്ട, അഴകുള്ള ചുരുളന്‍ മുടി നേടാം; എന്താണ് കേളി ഗേള്‍ മേത്തേഡ്?

കറുകറുത്ത് നിറഞ്ഞ് ചുരുണ്ടു കിടക്കുന്ന ഇടതൂര്‍ന്ന മുടിയുടെ അഴക് ഒന്നുവേറെയാണ്. മുടി സ്‌ട്രെയിറ്റ് ചെയ്യാനെന്ന പോലെ തന്നെ മുടി ചുരുണ്ടതാക്കുന്നതിനും നിരവധി കെമിക്കല്‍ ട്രീറ്റ്‌മെന്റുകളുണ്ട്. എന്നാല്‍ ഇതൊന്നും ആവശ്യമില്ലാതെ, ഹീറ്റ് ചെയ്യുന്ന ഉപകരണങ്ങള്‍ പോലുമില്ലാതെ ഭംഗിയുള്ള ചുരുളന്‍ മുടി നേടാനുള്ള മാര്‍ഗമാണ് കേളി ഗേള്‍ മെത്തേഡ്. ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന കേളി ഗേള്‍ മെത്തേഡിനെക്കുറിച്ച് അറിയാം… (What Is The Curly Girl Method? Your Ultimate CGM Guide)
സ്വാഭാവികമായി ഭംഗിയുള്ള ചുരുളന്‍ മുടി ലഭിക്കുന്നതിനുള്ള ഒരു കേശപരിപാലന രീതിയാണ് ഇത്.
- മുടി കഴുകല്‍
ചുരുണ്ട മുടിയെ സംരക്ഷിക്കുന്ന മികച്ച ഷാംപൂ വേണം മുടി കഴുകാനായി തെരഞ്ഞെടുക്കാന്‍. വളരെ ശക്തിയായി മുടി കഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം. സള്‍ഫേറ്റ് അടങ്ങിയ ഷാംപൂ ഉപയോഗിക്കരുത്.
- കണ്ടീഷനിംഗ്
ചുരുണ്ട മുടിയിലെ മോയ്ച്യൂര്‍ നഷ്ടം ഒഴിവാക്കാനായി നിങ്ങളുടെ ചുരുണ്ട മുടിയ്ക്കായുള്ള കേള്‍ പ്രൊട്ടക്ടിംഗ് കണ്ടീഷണര്‍ തന്നെ ഉപയോഗിക്കണം.
മുടിയുടെ മധ്യഭാഗം മുതല്‍ അഗ്രഭാഗം വരെയാണ് കണ്ടിഷണര്‍ പുരട്ടേണ്ടത്. തലയോട്ടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുത്. ഈ സമയത്ത് പതുക്കെ മുടിയിലെ കെട്ടുകള്‍ നിവര്‍ത്തുകയും പയ്യേ മുടിയില്‍ വേവ്‌സ് രൂപപ്പെടുന്നത് വരെ മസാജ് ചെയ്യുകയും ചെയ്യുക.
Read Also: പണം മുടക്കി സ്റ്റൈല്‍ ചെയ്യാതെ തന്നെ മുടിയ്ക്ക് തിളക്കവും ഭംഗിയും വരുത്താം; കുളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക….
- ക്രീം
ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. മുടി വളരെ നാച്വറലായി ചുരുളുന്നതിനുള്ള കേള്‍ ജെല്‍ കൈയിലെടുക്കുക. എന്നിട്ട് ഓരോ ചെറിയ സെക്ഷന്‍ മുടികളെയായി ഇരുകൈകള്‍ക്കും അകത്താക്കുക. എന്നിട്ട് കൈക്കൂപ്പുന്ന രീതിയില്‍ രണ്ട് കൈകളും ഉപയോഗിച്ച് മുടിയിലാകെ മുകളില്‍ നിന്ന് താഴേക്ക് ജെല്‍ പുരട്ടുക. മുടിയില്‍ നനവുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
4.പ്ലോപ്പിംഗ്
ജെല്‍ പുരട്ടിയ മുടി ഒരു മൈക്രോ ഫൈബര്‍ ടവല്‍ കൊണ്ട് പൊതിഞ്ഞ് വെള്ളം ഒപ്പിക്കളയുക. കൈകള്‍ ഉപയോഗിച്ച് മുടി താഴെ നിന്ന് മുകളിലേക്ക് ചുരുട്ടുകയും അല്‍പ സമയം കഴിഞ്ഞ് വിടുകയും ചെയ്യുക. ഓരോ സെക്ഷനും ഇതുപോലെ കൈപ്പിടിയില്‍ ചുരുട്ടുകയും പിന്നീട് വിടുകയും ചെയ്യുക. വളരെ ഭംഗിയായി നിങ്ങളുടെ മുടി ചുരുണ്ടിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഇത് മണിക്കൂറുകളോളം അങ്ങനെത്തന്നെ നില്‍ക്കുകയും ചെയ്യും.
Story Highlights: What Is The Curly Girl Method? Your Ultimate CGM Guide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here