Advertisement

ക്ലർക്കിനെ കയ്യേറ്റം ചെയ്തു ; 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ കേസ്

July 17, 2021
Google News 1 minute Read

കായംകുളം നഗര സഭയിലെ 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. നഗരസഭാ ഓഫിസിൽ നടത്തിയ പ്രതിഷേധത്തിനിടെ വനിതാ ക്ലർക്കിനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം കായംകുളം നഗരസഭയിലെ ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് യു ഡിഎഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയിൽ വനിതാ ക്ലർക്കിനെ
യുഡിഎഫ് കൗൺസിലർമാർ കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് ജീവക്കാരി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

Story Highlights: kayamkulam Municipality Clerk , UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here