Advertisement

കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയ സംഭവം; സ്വർണം കൈമാറിയതായി കരുതുന്ന നാദാപുരം സ്വദേശിയെ തിരഞ്ഞ് പൊലീസ്

July 17, 2021
Google News 1 minute Read

കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്വർണം കൈമാറിയതായി സംശയിക്കുന്ന നാദാപുരം സ്വദേശി അഖിനെ പൊലീസ് തിരയുന്നു. അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന് വേണ്ടിയും അന്വേഷണം ഊർജിതമാക്കി.

കൊടുവള്ളി സംഘത്തിന് വേണ്ടി കൊണ്ടുവന്ന സ്വർണം നാദാപുരം നരിക്കാട്ടേരി സ്വദേശി അഖിനാണ് തട്ടിയെടുത്തതെന്ന് അഷ്‌റഫ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് തിരിച്ചുകിട്ടാൻ വേണ്ടിയാണ് കൊടുവള്ളി സംഘം അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്. കൊടി സുനിയുടേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം അഷ്‌റഫിന് അയച്ച് നൽകിയതും അഖിനാണ്. അഖിനും അഷ്‌റഫും തമ്മിൽ സൗദിയിൽവച്ച് തന്നെ പരിചയമുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇയാൾ ഒളിവിലാണെന്നാണ് സൂചന. മുൻപ് 45 ലക്ഷം രൂപയുടെ കുഴൽപണം തട്ടിയെടുത്ത കേസിൽ അഖിൻ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ ഇതുവരെ കണ്ടെത്താനായില്ല. തുണേരിയിലെ പ്രവാസിയായ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ അതേ സംഘമാണോ ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള സൈബർ സെല്ലിന്റെ അന്വേഷണത്തെ പ്രതിരോധിക്കാൻ പ്രത്യേക സോഫ്റ്റ് വെയർ പ്രതികൾ ഉപയോഗിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

Story Highlights: Koyilandi, Man missing, Gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here