കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം; റിപ്പോർട്ട് തേടി വനംമന്ത്രി

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തെടി വനംമന്ത്രി എകെ ശശീന്ദ്രൻ. ജില്ലാ കലക്ടറോടും ഉത്തരമേഖലാ സിസിഎഫിനോടുമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.
നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി. രണ്ട് ആനകൾ ഇടഞ്ഞുണ്ടായ സംഭവത്തിൽ മൂന്ന് പേരാണ് മരിച്ചത്. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 7 പേരുടെ നില ഗുരുതരമാണ്. 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആന ഇടയുന്നതിന് മുമ്പ് പടക്കം പൊട്ടിയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുവായൂരിൽ നിന്നെത്തിച്ച പീതംബരൻ , ഗോകുൽ എന്നി ആനകളാണ് ഇടഞ്ഞത്.
Read Also: കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവത്തിൽ മരണം മൂന്ന്: 7 പേർ ഗുരുതരാവസ്ഥയിൽ
പടക്കം പൊട്ടിച്ചതിന് തൊട്ടുപിന്നാലെയാണ് ആന വിരണ്ടത്. ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തി. തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ആന വിരണ്ടോടിയപ്പോൾ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരുക്കേറ്റിരിക്കുന്നത്.
Story Highlights : Minister AK Saseendran seeks report in Kozhikode Koyilandy Elephant accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here