Advertisement

വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്ന് ആനയൂട്ട്

July 17, 2021
Google News 1 minute Read
elephant feeding

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന് നടക്കും. ഇതോടെ കര്‍ക്കിടക മാസത്തിലെ ആനകളുടെ സുഖ ചികിത്സയ്ക്ക് ആരംഭമാകും.

15 ആനകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഗജ പൂജയും ഇത്തവണത്തെ പ്രത്യേകതയാണ്.

പുലര്‍ച്ചെ മഹാഗണപതി ഹോമത്തിന് ശേഷമാണ് ഗജ പൂജയും ആനയൂട്ടും നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അനുമതിയോടെയാണ് ചടങ്ങ് നടക്കുന്നത്. ആനയൂട്ട് നടക്കുന്ന ഇടത്തേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

Story Highlights: elephant feeding, thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here