Advertisement

രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്; രണ്ട് പേർ കൂടി പിടിയിൽ

July 17, 2021
Google News 1 minute Read

രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും സ്വർണക്കടത്ത് സംഘങ്ങൾക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്തുകൊടുക്കുന്ന സംഘത്തിലെ കണ്ണിയുമായ കരിപ്പൂർ സ്വദേശി അസ്‌കർ ബാബു, അമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവ ദിവസം കവർച്ചാ സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് ഇവരാണെന്നാണ് റിപ്പോർട്ട്.

കരിപ്പൂർ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി അസ്‌കർ ജോലി നോക്കുന്നുണ്ട്. വിമാനത്താവളത്തിൽ നിന്ന് കാരിയർമാരെ പുറത്തെത്തിടച്ച് റിസീവർക്ക് കൈമാറുകയും പലപ്പോഴും സ്വർണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതും ഇയാളാണെന്നാണ് വിവരം. കൊടുവള്ളി – താമരശ്ശേരി ഭാഗത്തുള്ള സ്വർണ്ണക്കടത്തുകാരുമായി ഇയാൾക്ക് അടുത്ത ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

കേസിൽ ഇതുവരെ 23 പേർ അറസ്റ്റിലായി. സംഭവത്തിൽ ഉൾപ്പെട്ട ടിപ്പർ ലോറിയടക്കം 12 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights: ramanattukara gold theft case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here