Advertisement

ചിന്ത ജെറോമിനെതിരെ ഫേസ്ബുക്കിൽ അശ്ലീല പ്രചാരണം; ആലുവ സ്വദേശി അറസ്റ്റിൽ

July 17, 2021
Google News 1 minute Read

യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്ലീല പ്രചാരണം. ഫേസ്ബുക്കിലൂടെയാണ് അശ്ലീല പ്രചാരണം നടത്തിയത്. സംഭവത്തിൽ ആലുവ സ്വദേശി അസ്ലം വെട്ടുവേലിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ഫേസ്ബുക്ക് പോസ്റ്റിന് താഴെ നൽകിയ കമന്റിലാണ് അസ്ലം മോശം പരാമർശം നടത്തിയത്. ചിന്തയുടെ ചിത്രവും പങ്കുവച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അഭിഭാഷകനായ സാലി മുഹമ്മദ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Story Highlights: chintha jerome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here